
‘പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല, ആലോചിച്ച് തുടർനടപടികൾ എടുക്കും’; സിബിഐ അന്വേഷണം തള്ളിയതിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളിയതില്‍ പ്രതികരിച്ച് ഭാര്യ മഞ്ജുഷ. ഹര്‍ജി തള്ളിയതില്‍ നിരാശ ഉണ്ടെന്ന് മഞ്ജുഷ പറഞ്ഞു. ആലോചിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് വ്യക്തമാക്കിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹര്‍ജി നല്‍കിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹര്‍ജിയിലെ ആക്ഷേപം. നവീന്‍ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.