നവീൻ ബാബുവിന്റെ മരണം; ഭാര്യയുടെ മൊഴി രേഖപ്പെടുത്തും

നവീൻ ബാബുവിന്റെ മരണം; ഭാര്യയുടെ മൊഴി രേഖപ്പെടുത്തും

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ നവീന്റെ ഭാര്യാ മഞ്ജുഷയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. നാളെയോ മറ്റന്നാളോ അന്വേഷണസംഘം പത്തനംതിട്ടയിലെ നവീന്റെ വീട്ടിൽ എത്തും. എസ് ഐ ടി പബ്ലിക് പ്രോസിക്യൂട്ടറുമായി ചർച്ച നടത്തി. നിയമപരമായ കാര്യങ്ങളാണ് ചർച്ചയിൽ എസ് ഐ ടി പരിശോധിച്ചത്.

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )