ദേശീയ പുരസ്‌കാര പ്രഖ്യാപനം; മികച്ച ചിത്രം ആട്ടം, മികച്ച നടനായി റിഷഭ് ഷെട്ടി, നിത്യമേനോനും മാനസി പരേഖും നടിമാര്‍; മികച്ച മലയാളം ചിത്രമായി സൗദി വെള്ളക്ക

ദേശീയ പുരസ്‌കാര പ്രഖ്യാപനം; മികച്ച ചിത്രം ആട്ടം, മികച്ച നടനായി റിഷഭ് ഷെട്ടി, നിത്യമേനോനും മാനസി പരേഖും നടിമാര്‍; മികച്ച മലയാളം ചിത്രമായി സൗദി വെള്ളക്ക

ഡൽഹി: 70-ാമത് ദേശീയ പുരസ്‌കാരങ്ങൾക്ക് തുടക്കമായി. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.

‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന. മികച്ച നടനായി റിഷഭ് ഷെട്ടിയെ തെരഞ്ഞെടുത്തു.

മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള (മഹേഷ് ഭുവനേന്ദ്) പുരസ്‌കാരവും ആട്ടം നേടി. നടി നിത്യ മേനോന്‍ (തിരുച്ചിത്രംബലം -തമിഴ്). മാനസി പരേഖ് (കച്ച് എക്‌സ്പ്രസ് – ഗുജറാത്തി. സൂരജ് ഭാര്‍ജാത്യയാണ് മികച്ച സംവിധായകന്‍. ഉഞ്ചായ്- ഹിന്ദി

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്കു ലഭിച്ചു. ഈ ചിത്രത്തിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.

മറ്റ് അവാര്‍ഡുകള്‍

മികച്ച നിരൂപകന്‍ : ദീപക് ദുഹ

മികച്ച ചലച്ചിത്ര ഗ്രന്ഥം : കിഷോര്‍ കുമാര്‍

മികച്ച ആനിമേഷന്‍ ചിത്രം : കോക്കനട്ട് ട്രീ

മികച്ച സംവിധായിക (നോണ്‍ഫീച്ചര്‍) : മറിയം ചാണ്ടി മേനാച്ചാരി

പ്രത്യേക പരാമര്‍ശം : മനോജ് ബാജ്‌പേയ് (ഗുല്‍മോഹര്‍)

മികച്ച തമിഴ് ചിത്രം : പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1

മികച്ച തെലുങ്ക് ചിത്രം : കാര്‍ത്തികേയ 2

മികച്ച മലയാളം ചിത്രം : സൗദി വെള്ളക്ക

മികച്ച കന്നഡ ചിത്രം : കെ ജി എഫ് ചാപ്റ്റര്‍ 2

മികച്ച ഹിന്ദി ചിത്രം : ഗുല്‍മോഹര്‍

മികച്ച സംഘട്ടനം : അന്‍പറിവ് (കെ ജി എഫ് ചാപ്റ്റര്‍ 2)

മികച്ച നടന്‍ : റിഷഭ് ഷെട്ടി (കാന്താര)

മികച്ച നടി : നിത്യ മേനന്‍ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്)

പ്രത്യേക പരാമര്‍ശം : സഞ്ജയ് സലീല്‍ ചൗധരി (കാഥികന്‍)

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )