കുടുംബശ്രീയുടെ കൈപിടിച്ച് ഇടക്കാട്ടുവയൽ സ്വദേശിനി നടാഷ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കും

കുടുംബശ്രീയുടെ കൈപിടിച്ച് ഇടക്കാട്ടുവയൽ സ്വദേശിനി നടാഷ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കും

കുടുംബശ്രീയുടെ ചിറകിലേറി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് എറണാകുളം ജില്ലയിലെ ഇടക്കാട്ടുവയിൽ സ്വദേശിനി നദാഷ ബാബുരാജ്.
സംസ്ഥാനത്ത് കുടുംബശ്രീയിലൂടെ ക്ഷണിച്ച നാലുപേരിൽ ഒരാളാണ് ഇടക്കാട്ടുപ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എഡിഎസ് സെക്രട്ടറിയും, സംരംഭകയുമായ നടാഷ.
ഇടക്കാട്ടു വെളിയനാട് ഇടപ്പറമ്പിൽ ബാബുരാജിന്റെ ഭാര്യയായ നടാഷ സ്വന്തമായി കൂൺ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു, ഇത്തരത്തിൽ 600 ലധികം ബെഡ് ഉൾക്കൊള്ളുന്ന രണ്ട് ഫാമുകളിൽ കൂൺ നിർമ്മിച്ചു നൽകുന്നു, ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയും, ഉരുക്കു വെളിച്ചെണ്ണയും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നു. നടാഷ ഉണ്ടാക്കുന്ന പ്രത്യേക ചമ്മന്തിപ്പൊടിക്ക് ആവശ്യക്കാർ നിരവധിയാണ് ആയുർവേദ സസ്യമായ ചങ്ങലംപരണ്ട ഉപയോഗിച്ചാണ് ചമ്മന്തി പൊടി നിർമ്മിക്കുന്നത്.

കീർത്തി ഫുഡ് പ്രോഡക്റ്റ് എന്ന പേരിൽ ഇത്തരത്തിൽ വിവിധ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സ്വന്തമായി ഒരു നല്ല വരുമാനം ഉണ്ടാക്കി മാതൃകയാവുകയാണ് ഈ വീട്ടമ്മ.
ഇതിനെല്ലാം പിന്തുണയുമായി cബാബുരാജ്,മാതാപിതാക്കളായ കൃഷ്ണനും, ലീലയും, മക്കളായ ഹരി പ്രിയയും അഭിജിത്തും പൂർണ്ണ പിന്തുണ നൽകുന്നു.
N RLM പദ്ധതി പ്രകാരം കുടുംബശ്രീ വഴി നടക്കുന്ന സർവേയിൽ സംരംഭത്തിലൂടെ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടാഷ ഇതിന് അർഹയായത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )