സുരേഷ് ഗോപിക്ക് സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി മോദി

സുരേഷ് ഗോപിക്ക് സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി മോദി

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ‌ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ‌ ശ്രമിച്ച സുരേഷ് ​ഗോപിയുമായി കേരളത്തിലെ നേതാക്കൾ ചർച്ച നടത്തിയിരുന്നു.

സുരേഷ് ​ഗോപി മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ നിർബന്ധം പിടിച്ചിരുന്നു. അതിനാൽ നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ‌ സന്നദ്ധത അറിയിച്ച സുരേഷ് ​ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അം​ഗീകരിച്ചില്ലായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ​ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ സ്ഥിരീകരണം വന്നത്. ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നാലു സിനിമകൾ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാൽ സിനിമകൾ മുടങ്ങുമെന്നും അറിയിച്ചിരുന്നു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നായിരുന്നു സുരേഷ് ​ഗോപി നേരത്തെ അറിയിച്ചിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (2 )