ജി 20 ഉച്ചകോടിയ്ക്കായി മോദി ബ്രസീലിൽ
നൈജീരിയയിലെ തന്റെ ആദ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തി. നേരത്തെ നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനായി മോദി ഞായറാഴ്ച രാവിലെയാണ് നൈജീരിയയുടെ തലസ്ഥാനത്തെത്തി. ഇത് ഇന്ത്യ-നൈജീരിയ സൗഹൃദത്തിന് ശക്തിയും ആവേശവും നല്‍കുമെന്ന് സന്ദര്‍ശനത്തിന് ശേഷം നന്ദി അറിയിച്ച് പ്രധാനമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ എത്തിയെന്നും വിവിധ ലോക നേതാക്കളുമായുള്ള ഉച്ചകോടികള്‍ക്കും ഫലപ്രദമായ ചര്‍ച്ചകള്‍ക്കുമായി ഞാന്‍ കാത്തിരിക്കുകയാണെന്ന് മോദി എക്സില്‍ കുറിച്ചു.