
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി
മുംബൈ: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. നാട്ടില്‍ എത്തിച്ച ശേഷം ഇവർക്ക് കൗൺസിലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം വിജയകരമാവുകയായിരുന്നു. കേരള പൊലീസ് നല്‍കിയ വിവരങ്ങള്‍ പിന്തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോര്‍ എക്‌സ്പ്രസില്‍ നിന്ന് കണ്ടെത്തിയത്. രാത്രി 1.45ഓടെ ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് ഇവരെ പിടികൂടിയത്. അതേസമയം താനൂര്‍ ദേവധാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി പോയ പെൺകുട്ടികളെ ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്.
CATEGORIES Kerala