പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന് 10 വർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന് 10 വർഷം തടവും പിഴയും

കാഞ്ഞങ്ങാട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് 10 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവും അനുഭവിക്കണം. നീര്‍ച്ചാല്‍ പെര്‍ഡാലെയിലെ മുഹമ്മദ് അജ്മലിനെയാണ് (32) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.

2022 ജൂണിലാണ് കാസര്‍കോട് വനിതാ പൊലീസെടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് . ഇന്‍സ്‌പെക്ടറായിരുന്ന കെ. ലീലയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )