രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം, 2 കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ്: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം, 2 കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ്: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ 12 ഐഐടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി കിട്ടിയതെന്നും ഖര്‍ഗെ. 21 ഐഐഎമ്മുകളിലെ 20 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. തൊഴിലില്ലായ്മ 2014നെക്കാള്‍ മൂന്നിരട്ടി കൂടിയിരിക്കുകയാണ്. 2 കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ് മാത്രമേന്നും ഖര്‍ഗെ പറഞ്ഞു.

നേരത്തെ എന്‍സിപി നേതാവ് ശരദ് പവാറും തൊഴിലില്ലായ്മയുടെ പേരില്‍ മോദി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുകയാണെന്നാണ് ശരദ് പവാര്‍ പറഞ്ഞിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )