
ലവ് ജിഹാദ് പ്രസംഗം; പി സി ജോർജിനെതിരെ കേസെടുത്തേക്കില്ല
കോട്ടയം: ലവ് ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തേക്കില്ല. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമോപദേശം ലഭിച്ചത്.
പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ ലവ് ജിഹാദിനെ പറ്റിയുള്ള വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പി സി ജോർജ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്.
CATEGORIES Kerala