സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; കെഎസ്ഇബി ചെയര്‍മാന്‍

സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; കെഎസ്ഇബി ചെയര്‍മാന്‍

പാലക്കാട്: സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍. പാലക്കാട് കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് ബിജു പ്രഭാകര്‍ ആണവനിലയം സ്ഥാപിക്കുന്ന വിഷയം പൊതുചര്‍ച്ചയ്ക്ക് വെച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി കെഎസ്ഇബി ചെയര്‍മാന്‍ തന്നെ രംഗത്തിറങ്ങിയത്. ആണവ നിലയം എന്തിനെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

കല്‍പാക്കം നിലയത്തില്‍ നിന്ന് ആണവ വൈദ്യുതി വാങ്ങുക, കേരളത്തിന് പുറത്ത് നിലയം സ്ഥാപിച്ച് വൈദ്യുതി വാങ്ങുക, സംസ്ഥാനത്ത് തന്നെ ആണവനിലയം സ്ഥാപിക്കുക എന്നിങ്ങനെ മൂന്ന് സാധ്യതകളാണ് കെഎസ്ഇബി പരിശോധിച്ചത്. സ്വന്തം ആണവ നിലയം എന്ന മൂന്നാമത്തെ സാധ്യത തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പിക്കുകയാണ് ചെയര്‍മാന്‍.

ഊര്‍ജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനില്‍പ്പിനും പദ്ധതി അത്യാവശ്യമാണെന്ന് സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ആണവ വൈദ്യുതി നിലയം വീണ്ടും ചര്‍ച്ചയായെങ്കിലും സര്‍ക്കാരോ ഇടതുസംഘടനകളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അതിനും ഒരു മുഴം മുമ്പെയുള്ള നീക്കമാണ് കെഎസ്ഇബി നടത്തുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )