ഇന്ത്യ സഖ്യത്തിൽ ഇടതുപക്ഷം നിർണായകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ ചിന്തിക്കുന്നത് നാല് സീറ്റുകളെക്കുറിച്ച് മാത്രമല്ല
ഇന്ത്യ സഖ്യത്തിൽ ഇടതുപക്ഷം നിർണായകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇനി വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സിപിഐ ചിന്തിക്കുന്നത് നാല് സീറ്റുകളെക്കുറിച്ച് മാത്രമല്ലെന്നും 20 സീറ്റുകളിലും ഇടതുപക്ഷം ജയിക്കണമെന്നും വാർത്താ സമ്മേളനത്തിൽ ബിനോയ് വിശ്വം വ്യക്തമാക്കി .അതേസമയം ബിജെപിയെ താഴെയിറക്കി ഇന്ത്യ സഖ്യ സർക്കാർ ഉണ്ടാവേണ്ടതുണ്ടെന്നും അതിൽ നിർണായകമാണ് ഇടതുപക്ഷമെന്നും . ഇന്ത്യാ സഖ്യം ഭരണത്തിൽ എത്താൻ കേരളത്തിലെ 20 എംപിമാരും ഇടതുപക്ഷമാകണമെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ കോൺഗ്രസ് ആയാൽ ബിജെപി ഇറക്കുന്ന തന്ത്രങ്ങളിൽ വീണുപോകുമെന്നും . ഇടതുപക്ഷം ഒരു തന്ത്രത്തിലും പണക്കൊഴുപ്പിലും വീഴില്ലെന്നും , സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു . അതേസമയം ബി.ജെ.പി. ഭരണം തുടർന്നാൽ ഇന്ത്യയുടെ മൂല്യങ്ങൾ തകരുമെന്നും , ജനാധിപത്യം മരിക്കുമെന്നും .
പ്രതിപക്ഷം ഇല്ലാത്ത പാർലമെന്റാണ് ബി.ജെ.പി. ആഗ്രഹിക്കുന്നതെന്നും . ആയിരക്കണക്കിന് രൂപ വാരിയെറിഞ്ഞ് പുതിയ പാർലമെന്റ് മന്ദിരം പണിതപ്പോൾ ബി.ജെ.പി. പറഞ്ഞത് ഈച്ചപോലും അനുവാദമില്ലാതെ കടക്കില്ലെന്നായിരുന്നു. അവിടേക്കാണ് രണ്ടുപേർ ഓടിക്കയറിയതെന്നും പ്രയോഗിച്ചത് സ്ഫോടക വസ്തു ആയിരുന്നെങ്കിലോ? പുതിയ മന്ദിരം പഴയ മന്ദിരത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഒന്നുമല്ല. പണമെറിഞ്ഞ് ഉണ്ടാക്കിയ കോട്ട മാത്രമാണ്. ഇത്ര ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായിട്ട് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പ്രതികരിക്കണമെന്ന് പറഞ്ഞതിനാണ് ഞാൻ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തത്. അത് തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും ആവർത്തിക്കുമെന്നും ബിനോയ് വിശ്വം, പറഞ്ഞു എന്നാൽ പ്രധാനപ്പെട്ട യുദ്ധക്കളമായ നോർത്ത് ഇന്ത്യ വിട്ട് രാഹുൽ ഗാന്ധി ഒരു ബി.ജെ.പിക്കാരൻ പോലും ജയിക്കാത്ത വയനാട്ടിൽ മത്സരിക്കണോ എന്ന് കോൺഗ്രസ് ചിന്തിക്കണമെന്നും ഇന്ത്യാ മുന്നണി യോഗത്തിൽ ചർച്ചചെയ്യാനുള്ള അവസരം കിട്ടിയാൽ ഈ കാര്യം അവതരിപ്പിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു .