പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍; ധ്രുവ് റാഠിക്ക് ആശംസകള്‍ അറിയിച്ച് കേരള ഫാന്‍സ്

പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍; ധ്രുവ് റാഠിക്ക് ആശംസകള്‍ അറിയിച്ച് കേരള ഫാന്‍സ്

മലപ്പുറം: സോഷ്യല്‍ മീഡിയ താരം ധ്രുവ് റാഠിക്ക് ആശംസകള്‍ അറിയിച്ച് ഫാന്‍സ്. മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍.

ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തില്‍ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലില്‍ മാത്രം 2.15 കോടി സബ്‌സ്‌ക്രൈബര്‍മാരുള്ള ധ്രുവ് എന്‍ഡിഎ മുന്നണിയുടെ വിമര്‍ശകനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പുള്ള എന്റെ അവസാന സന്ദേശം എന്ന വിഡിയോയ്ക്ക് 24 മണിക്കൂറിനിടെ 1.8 കോടിയിലേറെ കാഴ്ച്ചക്കാരെയാണ് നേടികൊടുത്തത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )