
കട്ടപ്പന ഗവൺമെൻ്റ് കോളേജ് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദനം;ജില്ലയിൽ ഇന്ന് കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്
കടപ്പന: കട്ടപ്പന ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി എത്തിയ എസ്.എഫ്.ഐ സംഘം മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു ജില്ല കമ്മറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കമ്പിവടി, നഞ്ചക്ക്, സൈക്കിൾ ചെയിൻ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായാണ് കോളേജിനുള്ളിൽ എസ്.എഫ്.ഐ അക്രമണം നടത്തിയെതെന്ന് കെ.എസ്.യു ആരോപിച്ചു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു മുന്നേറ്റം നടത്തിയതോടെ എസ്.എഫ്.ഐ ആക്രമണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഗുണ്ടാസംഘങ്ങളുമായാണ് എസ്.എഫ്.ഐ സഞ്ചരിക്കുന്നത് . ഇതിൻ്റെ ഭാഗമായി മുട്ടം ഐ, എച്ച്.ആർ.ഡി, മുലമറ്റം സെൻ്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിൽ ആക്രമം ഉണ്ടായിരുന്നു. കുടയത്തൂരിലെ നാട്ടുകാർക്കെതിരെ പോലും എസ്.എഫ്.ഐ അക്രമണം അഴിച്ചു വിട്ടിരുന്നു. എസ്.എഫ്.ഐ ഗുണ്ടാവിളയാട്ടത്തിനെതിരെ പൊലീസ് ജാഗ്രത പാലിക്കണമെന്നും കെ.എസ്.യു ജില്ല പ്രസിഡൻ്റ് നിതിൻ ലൂക്കോസ് അറിയിച്ചു