ലൈംഗികാരോപണം; കന്നഡ ടെലിവിഷൻ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാരോപണം; കന്നഡ ടെലിവിഷൻ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാരോപണത്തെ തുടർന്ന് കന്നഡ ടെലിവിഷൻ താരം ചരിത് ബാലപ്പയെ അറസ്റ്റ് ചെയ്തു. 29 കാരിയായ നടി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ലൈംഗികാതിക്രമം, ആക്രമണം, കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് അറസ്റ്റ് ചെയ്തത്.

2023 നവംബർ 1 മുതൽ 2024 ഡിസംബർ 13 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. തെലുങ്ക്, കന്നഡ സീരിയലുകളിൽ പ്രവർത്തിക്കുന്ന നടി ബാലപ്പയെ ആദ്യമായി കാണുന്നത് 2017 ലാണ്.

അതേസമയം, ഭീഷണിപ്പെടുത്തി ബാലപ്പ തന്നെ ചൂഷണം ചെയ്യുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു. തനിച്ചാണ് നടി താമസിക്കുന്നതെന്ന് അറിഞ്ഞ ബാലപ്പ കൂട്ടാളികളോടൊപ്പം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )