ശശി തരൂരിനെ പുകഴ്ത്തി കെ സുരേന്ദ്രൻ

ശശി തരൂരിനെ പുകഴ്ത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മറ്റു കോൺ​ഗ്രസുകാരിൽനിന്ന് വ്യത്യസ്തനാണ് ശശി തരൂരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് പിന്നാലെയാണ് ശശി തരൂരിനെ പുകഴ്ത്തി കെ സുരേന്ദ്രനും രംഗത്തെത്തിയത്. തരൂരിന്റെ ആത്മാർഥതയെ അഭിനന്ദിക്കുന്നുവെന്ന് സുരേന്ദ്രൻ എക്സിൽ കുറിച്ചു.

കെ സുരേന്ദ്രന്റെ എക്‌സ് പോസ്റ്റിന്റെ പൂർണരൂപം

‘പ്രിയപ്പെട്ട ശശി തരൂർ ജി, ഞാൻ എപ്പോഴും നിങ്ങളുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. ആദ്യം താൻ അതിനെ എതിർക്കുന്നുവെന്ന് പ്രതികരിക്കുകയും ഇപ്പോൾ മോദിപ്ലോമസിയുടെ വിജയമാണ് റഷ്യ-യുക്രൈൻ വിഷയത്തിലുണ്ടായതെന്നും പറയുന്ന താങ്കളുടെ നിലപാട് പ്രശംസനീയമാണ്. മറ്റു കോൺ​ഗ്രസുകാരിൽനിന്ന് വ്യത്യസ്തനായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആ​ഗോള ഉയർച്ച നിങ്ങൾ കാണുന്നു’. സുരേന്ദ്രൻ എക്സ് പോസ്റ്റിൽ കുറിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )