
ഈങ്ങാപ്പുഴ ഷിബില വധക്കേസ്; തെളിവെടുപ്പ് തുടങ്ങി
കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില കൊലക്കേസിൽ പ്രതി യാസിറുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നേരത്തെ താമരശ്ശേരി കോടതി യാസിറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പൊലീസിന്റെ നിലവിലെ കണ്ടെത്തല്‍. അതേസമയം, ഷിബില കൊലക്കേസില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ഷിബിലയെ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
CATEGORIES Kerala