ഇന്ത്യന്‍ ഗുസ്തി താരം അമന്‍ സെഹ്‌റാവത്ത് ക്വാര്‍ട്ടറില്‍

ഇന്ത്യന്‍ ഗുസ്തി താരം അമന്‍ സെഹ്‌റാവത്ത് ക്വാര്‍ട്ടറില്‍

പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അമന്‍ സെഹ്‌റാവത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ വ്‌ളാദിമിര്‍ ഇഗൊറോവിനെ പരാജയപ്പെടുത്തിയാണ് അമന്റെ മുന്നേറ്റം. സ്‌കോര്‍: 10-0.

പാരിസ് ഒളിംപിക്സ് വനിത ​ഗോൾഫിൽ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകി ദിക്ഷ ദാ​ഗർ മൂന്നാം സ്ഥാനത്ത്. ആദ്യ ദിവസം -1 പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു താരം. എന്നാൽ രണ്ടാം ദിവസം റൗണ്ട് രണ്ട് പുരോ​ഗമിക്കുമ്പോൾ ദിക്ഷ -2 പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

അതിനിടെ ​ഗോൾഫിൽ ഇന്ത്യയുടെ മറ്റൊരു വനിത താരമായ അദിതി അശോക് 15-ാം സ്ഥാനത്താണ്. ആദ്യ ദിനം പൂർത്തിയാകുമ്പോൾ അദിതി 0 പോയിന്റോടെ 13-ാം സ്ഥാനത്തായിരുന്നു. പാരിസ് ഒളിംപിക്സിന്റെ 13-ാം ദിവസം മെഡൽ പ്രതീക്ഷകളുമായി ഇന്ത്യയുടെ നീരജ് ചോപ്ര കളത്തിലിറങ്ങും. യോ​ഗ്യതാ റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 89.34 ദൂരം ജാവലിൻ എത്തിച്ചാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )