എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിന് സ്റ്റേജ് കെട്ടിയ സംഭവത്തിനെതിരെ ഹൈക്കോടതി
തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ഡിജിപി. പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ ഉടന്‍തന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
സെക്രട്ടറിയേറ്റിനു മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു. സംഭവത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഡിവിഷന്‍ ബെഞ്ചാണ് കേസ് പരി?ഗണിച്ചത്. റോഡില്‍ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജിന്റെ കാലുകള്‍ നാട്ടിയത് എങ്ങനെ, റോഡ് കുത്തിപ്പൊളിച്ചോയെന്നും റോഡ് കുത്തിപ്പൊളിച്ചുവെങ്കില്‍ കേസ് വേറെയാണ് എന്ന് ഹൈക്കോടതി പറഞ്ഞു.
ഒരു കാരണവശാലും ഗതാഗതം തടസ്സപ്പെടുത്താന്‍ ആവില്ല എന്ന് കോടതി വ്യക്തമാക്കി. റോഡ് യാത്രകള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരേ പോലെയാണ് അവകാശമാണ്. കൊച്ചി നഗരസഭ ഓഫീസിന് മുന്നിലെ ഫുട്പാത്തുകള്‍ പലപ്പോഴും സമരങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുയോഗം നടത്താനുള്ള അനുമതി തേടേണ്ടത് എങ്ങനെയാണെന്ന് അറിയില്ലേ എന്ന് കോടതി ചോദിച്ചു.
പൊതുവഴിയിലെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ അതിന്റെ തിക്തഫലം കൂടി അനുഭവിക്കേണ്ടി വരും എന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സംഘാടകരാണ് പ്രധാന ഉത്തരവാദി എന്ന് കോടതി പറഞ്ഞു. സെക്രട്ടറിയറ്റിന് മുന്നിലെ സിപിഐ പരിപാടിക്ക് സ്റ്റേജ് എങ്ങനെ കെട്ടുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കോടതി. നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.