സംഭവം സീരിയസാണ്…വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ട് സമസ്ത
മലപ്പുറം: പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങള്‍ക്കെതിരായ വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത. പ്രസംഗത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഉമര്‍ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു. നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയത്.
മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങള്‍ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു.
പരാമര്‍ശം വിവാദമായതോടെ കെ എം ഷാജി അടക്കമുള്ള ലീഗ് നേതാക്കള്‍ ഉമര്‍ ഫൈസിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. വിവാദങ്ങള്‍ക്കിടെ പാണക്കാട് തങ്ങള്‍ ഖാസിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും പരാമര്‍ശത്തില്‍ ഉറച്ചുനില്‍കുക കൂടിയാണ് അദ്ദേഹം ചെയ്തത്. ഖാസി ഫൗണ്ടേഷന്‍ സമസ്തയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും, എടവണ്ണപ്പാറയില്‍ നടത്തിയ പ്രസം?ഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നുമാണ് വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ അദ്ദേഹം റിപ്പോര്‍ട്ടറോട് പറഞ്ഞത്. സാദിഖലി ശിഹാബ് തങ്ങളുടെ യോഗ്യത ചോദ്യം ചെയ്തിട്ടില്ല. യോഗ്യതയുണ്ടോയെന്ന് ഓരോ ഖാസിമാരും ചിന്തിക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
‘പ്രസംഗത്തില്‍ തങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടില്ല. പാണക്കാട് തങ്ങള്‍മാര്‍ ഖാസിയായ സ്ഥലങ്ങളുടെ കൂട്ടായ്മയാണ് ഖാസി ഫൗണ്ടേഷന്‍ എന്നാണ് അത് പ്രവര്‍ത്തിപ്പിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്. അത് തങ്ങള്‍മാര്‍ക്ക് അറിയുമോ എന്ന് അറിയില്ല. എല്ലാ മഹല്ലുകളും ഒരു കുടക്കീഴില്‍ എന്ന് പറഞ്ഞാണ് ഖാസി ഫൗണ്ടേഷനില്‍ നടക്കുന്നത്. ഇത് വിഭാ?ഗീയതയുണ്ടാക്കാനുള്ള ശ്രമമാണെന്നുള്ള സംശയമുണ്ട്. അത് സമസ്തയ്ക്ക് എതിരായ നീക്കമാണോ എന്ന സംശയമുണ്ട്’ എന്നായിരുന്നു ഈ വിഷയത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന്റെ വിശദീകരണം.