
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലും 24 ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ വ്യാപകനാശ നഷ്ടമാണ് മഴക്കെടുതിയിൽ ഉണ്ടായിരിക്കുന്നത്. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകൾ നിലം പൊത്തുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
അതേസമയം, തമിഴ്‌നാട്ടിൽ 16 ജില്ലകളിൽ ഓറഞ്ച് അലർട്ടും 15 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 2 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കത്തിപ്പാറ, പൂനമല്ലി, പോരൂർ, മധുരവോയൽ, വ്യാസർപാടി, ചെന്നൈ നഗരപ്രാന്തങ്ങളിൽ റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി വിവിധയിടങ്ങളിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.
CATEGORIES India