വൃന്ദ കാരാട്ടിന്റെ വെല്ലുവിളിക്കെതിരെ മറുപടിയുമായി ഗവര്‍ണര്‍

വൃന്ദ കാരാട്ടിന്റെ വെല്ലുവിളിക്കെതിരെ മറുപടിയുമായി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെയും ക്ഷണിച്ചിരുന്നെന്നും ക്ഷണക്കത്ത് രാജ്ഭവനിലുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത് . എന്നാൽ മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ​ഗവർണറെ ക്ഷണിച്ചിരുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു .ഗവർണർ എത്തുമ്പോൾ സുരക്ഷാ
മുന്നൊരുക്കങ്ങളും പ്രോട്ടോകോൾ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവർണറെ ഒഴിവാക്കിയിരുന്നതെന്നായിരുന്നു വിശദീകരണം.

നേരത്തെ, ഗവർണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും
ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. ​ഗവർണർ സർക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സഹകരിക്കേണ്ടതില്ലെന്നായിരുന്നു സർക്കാരിന്റെ തീരുമാനം അതേസമയം ക്രിസ്മസ് വിരുന്നിൽ പോകാത്തത് എന്താണെന്നത്
മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും . ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ താത്പര്യമില്ലെന്നും തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്നും ഗവർണർ പറഞ്ഞു . കൂടാതെ ബി.ജെ.പി ടിക്കറ്റിൽ കേരളത്തിൽ നിന്ന് മത്സരിക്കണമെന്ന്
ബൃന്ദ കാരാട്ടിന്റെ വെല്ലുവിളിക്ക് എപ്പോഴെങ്കിലും അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നായിരുന്നു ഗവർണ്ണറുടെ മറുപടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )