വീണ്ടും റെക്കോർഡിട്ട് സ്വർണവില

വീണ്ടും റെക്കോർഡിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്നും റെക്കോര്‍ഡിട്ട് സ്വര്‍ണവില. പവന് ഇന്ന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6585 രൂപയാണ്. വെള്ളിയുടെവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

ഫെബ്രുവരിയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ഫെബ്രുവരി 1 : ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ വര്‍ധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 840 രൂപ ഉയര്‍ന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 760 രൂപ ഉയര്‍ന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ ഉയര്‍ന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ ഉയര്‍ന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 63,840 രൂപ

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )