വൈദ്യുതി ബില്ല് അടച്ചില്ല; പാലക്കാട് വാട്ടര്‍ അതോറിറ്റിയുടെ ഫ്യൂസ് ഊരി
പാലക്കാട്: വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 1000 രൂപയാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിച്ഛേദിച്ചത്. കുടിശ്ശിക ഉള്ളതിനാല്‍ ഇന്നലെ പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസും ഊരിയിരുന്നു. ശേഷം വൈദ്യുതി ഇന്ന് പുനസ്ഥാപിച്ചു.
പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്.
24,016 രൂപ കുടിശ്ശിക വരുത്തിയതിനാല്‍ ബുധനാഴ്ചയാണ് ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരുന്നത്.
CATEGORIES Kerala