ഐ.പി.എൽ മെഗാലേലം: അഞ്ച് താരങ്ങളെ ടീം നിലനിർത്തും
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിൽ നിലനിർത്താന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് സൂചന നൽകി ഇസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് ടീം.
ഐ.പി.എൽ മെഗാലേലത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് നിലനിർത്താൻ സാധ്യതയുള്ള താരങ്ങളെ കുറിച്ച് ടീം സൂചന നൽകിയത്.
അഞ്ച് താരങ്ങളെയാണ് ടീം നിലനിർത്തുക, എന്നാൽ താരങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സ് ഏറ്റവും നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ ഗെയ്ക്വാദ്, ജഡേജ, ധോണി, ദുബെ, രചിൻ എന്നിവരാണ്. ആരയൊക്കെ ചെന്നൈ നിലനിർത്തുക എന്ന ആവേശത്തിലാണ് സി.എസ്.കെ ആരാധകർ. ഒക്ടോബർ 31ാം തിയ്യതിയാണ് ഐ.പി.എൽ മെഗാലേലം നടക്കുന്നത്.
CATEGORIES Sports