ട്രംപിന് നേരെയുള്ള ആക്രമണം: സീക്രട്ട് സർവീസ് ഉത്തരം പറയണമെന്ന് എഫ്.ബി.ഐ

ട്രംപിന് നേരെയുള്ള ആക്രമണം: സീക്രട്ട് സർവീസ് ഉത്തരം പറയണമെന്ന് എഫ്.ബി.ഐ

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ അക്രമിക്ക് ഒന്നിലധികം തവണ വെടിയുതിർക്കാൻ കഴിഞ്ഞത് ആശ്ചര്യപ്പെടുത്തുന്നെന്ന് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ). യു.എസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയം മറികടന്നാണ് ട്രംപിന് നേരെ വെടിയുതിർത്തത്. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ സീക്രട്ട് സർവീസിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് എഫ്.ബി.ഐയും പെൻസിൽവേനിയ പൊലീസും ഒഴിഞ്ഞുമാറി.

സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്ന് എഫ്.ബി.ഐ പ്രതികരിച്ചു. സംഭവത്തിൽ സീക്രട്ട് സർവീസാണ് ഉത്തരം പറയേണ്ടതെന്ന് എഫ്.ബി.ഐയുടെ പിറ്റ്സ്ബർഗ് ഫീൽഡ് ഓഫീസ് ഇൻചാർജ് കെവിൻ കോജെക് പ്രതികരിച്ചു. അന്വേഷണം നടത്തുമെന്നും വീഴ്ചയിൽ വിശദീകരണം നൽകാൻ സീക്രട്ട് സർവീസിനോട് പറഞ്ഞതായും ജനപ്രതിനിധി സഭാ മേൽനോട്ട സമിതിയും വ്യക്തമാക്കി. ട്രംപിന് സമീപത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് സ്നൈപ്പർമാരാണ് അക്രമിയെ വെടിവച്ചു കൊന്നത്. ട്രംപിൽ നിന്ന് 130 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് അക്രമി വെടിവയ്പ് നടത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )