
കണ്ണൂരിലെ കൊലപാതകം; വെടിവെച്ച് കൊന്നതിന് പിന്നില്‍ കുടുംബ പ്രശ്നങ്ങൾ
കണ്ണൂർ: കൈതപ്രം സ്വദേശി രാധാകൃഷ്ണനെ കൊലപ്പെടുത്തിയതിന് കാരണം കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ പകയാണെന്നാണ് പ്രതി സന്തോഷ് നൽകിയ മൊഴി. ഇന്നലെ രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു.
അതിന് മുൻപ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാവിലെ കൊലപാതകം നടത്താൻ കഴിയാതെ തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തിയാണ് രാധാകൃഷ്ണന് നേരെ വെടിയുതിർത്തത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രാധാകൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും സന്തോഷിനെ പിടികൂടുകയുമായിരുന്നു.
CATEGORIES Kerala