ഖുറേഷി അബ്രാം; ആരാധകർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെത്തി

ഖുറേഷി അബ്രാം; ആരാധകർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെത്തി

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു.

2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈന്‍ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാ?ഗ്രണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )