
ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’
എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്‍’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ വിറ്റുപോയത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതു ചരിത്ര റെക്കോര്‍ഡ് ആണ്. ദി മിന്റ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. (ഋാുൗൃമമി ൃലരീൃറ രീഹഹലരശേീി) ഒരു മണിക്കൂറില്‍ എമ്പുരാന്റേതായി 93,500 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ സെയില്‍ റെക്കോഡിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് രംഗത്തെത്തി. ഇതാണ് മലയാളം സിനിമ എന്നാണ് സിനിമയുടെ പ്രീ സെയില്‍ റെക്കോഡ് പോസ്റ്റര്‍ പങ്കുവച്ച് ബേസില്‍ കുറിച്ചത്.
ഇതിന് മുന്നേ ആദ്യ ദിന അഡ്വാന്‍സ് ബുക്കിങ്ങില്‍ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. 80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്. 85000 ടിക്കറ്റുകളാണ് ഷാരൂഖ് ഖാന്റെ ജവാന്‍ വിറ്റിരുന്നത്. വിജയ്യുടെ ലിയോ, അല്ലു അര്‍ജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡ് ആണ് ‘എമ്പുരാന്‍’ നിസ്സാര നിമിഷങ്ങള്‍കൊണ്ട് തകര്‍ത്തു കളഞ്ഞത്. മാര്‍ച്ച് 21 രാവിലെ ഒന്‍പത് മണിക്കാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.
ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാന്‍ ആണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ രണ്ടാഴ്ചയ്ക്കു മുമ്പേ തീര്‍ന്നിരുന്നു.മാര്‍ച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം എമ്പുരാന്റെ വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവര്‍സീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.