ഡിവൈഎഫ്ഐ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് ; വി വസീഫ്
കണ്ണൂർ: നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് ഡിവൈഎഫ്ഐ എന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ്. നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് ഡിവൈഎഫ്ഐക്ക് അറിയില്ല. എഡിഎം നവിൻബാബുവിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ല.
അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും ഡിവൈഎഫ്ഐ. വ്യാജ പരാതിയാണെങ്കിൽ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെ. സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്ഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES Kerala