കോണ്‍ഗ്രസുകാര്‍ തമ്മിലടിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്: കെ.സി.വേണുഗോപാല്‍

കോണ്‍ഗ്രസുകാര്‍ തമ്മിലടിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്: കെ.സി.വേണുഗോപാല്‍

ബത്തേരി: കേരളത്തിലെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നുപോയെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തിന്റെ ഉത്തരവാദി ആരാണെന്ന് കോര്‍പറേഷനും റെയില്‍വേയും തര്‍ക്കിക്കുകയാണ്. ജനപക്ഷത്തുനിന്നു കോണ്‍ഗ്രസ് പോരാട്ടം നയിക്കണം. കേരളത്തില്‍ ബിജെപി വളര്‍ച്ച ഉണ്ടാക്കിയെന്നൊന്നും കരുതേണ്ട. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്, അത് മാറ്റണം.

നേതാക്കള്‍ക്കു വ്യക്തിപരമായ താല്‍പര്യമുണ്ടാകാം. കോണ്‍ഗ്രസുകാരെല്ലാം നല്ലവരാണ് എന്നാല്‍ അവര്‍ തമ്മില്‍ അടിയാണെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. അങ്ങനെയുള്ളവര്‍ക്കു പുറത്തുപോകാം. പാര്‍ട്ടിയുടെ വിജയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യണം. ആ വിജയത്തിന്റെ രാഷ്ട്രീയം ചര്‍ച്ചയാകണം. കേരളത്തില്‍ 2 സീറ്റില്‍ തോറ്റതും ചര്‍ച്ച ചെയ്യണം. ഓരോ മാസവും ചെയ്യേണ്ട മാര്‍ഗരേഖ തയാറാക്കണം. ഭരണഘടന നിലനില്‍ക്കുമോ എന്ന ചോദ്യം ഉയര്‍ന്നു. ഭീതിജനകമായ സാഹചര്യത്തില്‍ നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.

കോണ്‍ഗ്രസിനെ ഉന്നം വച്ചായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും അവര്‍ക്കൊപ്പമായിരുന്നു. രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പിച്ച കോടതിവിധി പോലും ആ കുട്ടത്തത്തില്‍ പെടുത്തേണ്ടി വരും. ഒടുവില്‍ സുപ്രീം കോടതിയാണു കേസില്‍ ഇടപെട്ടത്. മാനനഷ്ടക്കേസില്‍ 2 വര്‍ഷം ശിക്ഷ എന്നത് അപൂര്‍വമാണ്. ഗുജറാത്തിലെ 3 കോടതികളും രാഹുലിനെതിരെ വിധിച്ചു. 2 വര്‍ഷം ശിക്ഷിച്ചാലേ അയോഗ്യനാക്കാനാകു. അതാണു ഗുജറാത്തിലെ കോടതി ചെയ്തത്. ചില ഭീരുക്കള്‍ ഇതിനിടെ പാര്‍ട്ടി വിട്ടുപോയി. ആദായനികുതി റിട്ടേണ്‍ വൈകിയെന്നു പറഞ്ഞു കോണ്‍ഗ്രസിന്റെ പണം മുഴുവന്‍ തടഞ്ഞുവച്ചെന്നും വേണുഗോപാല്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )