അച്ചടക്ക ലംഘനം;ഗുസ്തി താരം അന്തിം പംഗലിന് ഫ്രാന്‍സ് വിട്ട് പോവാന്‍ നിര്‍ദേശം

അച്ചടക്ക ലംഘനം;ഗുസ്തി താരം അന്തിം പംഗലിന് ഫ്രാന്‍സ് വിട്ട് പോവാന്‍ നിര്‍ദേശം

പാരീസ്: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതക്ക് പിന്നാലെയുള്ള വിവാദത്തിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി മറ്റൊരു ഇന്ത്യൻ ഗുസ്തി താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അന്തിം പംഗലിനെതിരെയാണ് നടപടി. സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി.

അന്തിമിന്റെ കാർഡ് ഉപയോഗിച്ചാണ് നിഷ ഒളിമ്പിക്‌സ് വില്ലേജിൽ പ്രവേശിച്ചത്. ഇതോടെ അന്തിമിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. ഉടൻ തന്നെ താരത്തോട് ഫ്രാൻസ് വിട്ട് പോവാൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഗെയിംസ് വില്ലേജിൽ സൂക്ഷിച്ച തന്റെ സാധനങ്ങൾ എടുക്കാനാണ് അന്തിം സഹോദരിയെ അക്രഡിറ്റേഷൻ കാർഡ് നൽകി പറഞ്ഞയച്ചത്. സാധനങ്ങളുമായി പുറത്ത് കടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നിഷയെ പിടികൂടി.

പരിശോധനയിൽ താരമല്ലെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയക്കുകയും ചെയ്തു. പിന്നീട് ഒളിമ്പിക്സ് അധികൃതർ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് നോട്ടീസ് നൽകി. തുടർന്ന് അക്രഡിറ്റേഷൻ റദ്ദാക്കുകയും അന്തിമിനോടും സപ്പോർട്ടിങ് സ്റ്റാഫിനോടും ഉടൻ ഫ്രാൻസ് വിട്ട് പോകാൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ആവശ്യപ്പെടുകയുമായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )