പാലാരിവട്ടത്ത് ട്രാൻസ് വുമണിന് ക്രൂരമർദനം

പാലാരിവട്ടത്ത് ട്രാൻസ് വുമണിന് ക്രൂരമർദനം

കൊച്ചി: പാലാരിവട്ടത്ത് ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമണാണ് ആക്രമിക്കപ്പെട്ടത്. ട്രാൻസ് വുമണിനെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു.

തുടർന്ന് ട്രാൻസ് വുമണ്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )