
തലപ്പാവ് ചവറ്റുകൊട്ടയിൽ എറിഞ്ഞു, ചങ്ങല കൊണ്ട് സീറ്റിൽ ബന്ധിച്ചു; യുഎസിന്റെ നാടുകടത്തൽ രീതിയിൽ വിമർശനം
അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന് പിടിയിലായി നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ്? ധരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ആക്ഷേപം. രണ്ടാഴ്ചത്തെ തടങ്കല്‍പ്പാളയത്തിലെ അനുഭവങ്ങള്‍ വിവരച്ചില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ ഒരാളായ ജതീന്ദര്‍ സിംഗ് എത്തി. തന്നെ പീഡിപ്പിച്ചുവെന്നും ശരിയായ ഭക്ഷണം ലഭിച്ചില്ലെന്നും പറഞ്ഞു. യുഎസ് സൈന്യം തന്റെ തലപ്പാവ് തലയില്‍ നിന്നും പുറത്തെടുക്കാന്‍ നിര്‍ബന്ധിച്ച ശേഷം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.
അമൃത്സറില്‍ തൊഴിലവസരങ്ങള്‍ കുറവായതിനാല്‍ കുടുംബം പോറ്റാന്‍ വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 23 കാരനായ ജതീന്ദര്‍ സിംഗ് പറഞ്ഞു. തന്നെയും രേഖകളില്ലാത്ത 111 ഇന്ത്യക്കാരെയും ഞായറാഴ്ച രാത്രി അമൃത്സറില്‍ തിരിച്ചെത്തിച്ച യുഎസ് സൈനിക വിമാനത്തില്‍ ഏകദേശം 36 മണിക്കൂര്‍ താന്‍ തടവിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
പനാമയിലെ കാടുകള്‍ വളരെ ഇടതൂര്‍ന്നതാണെന്നും അനധികൃത കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ താന്‍ കണ്ടതായും അദ്ദേഹം ഊന്നിപ്പറഞ്ഞു, അത് കാണാന്‍ ‘വിഷാദകരമായ’ കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏജന്റ് തന്നെ ചതിക്കുകയായിരുന്നുവെന്നും പാതിവഴിയില്‍ അദ്ദേഹം ഓടി രക്ഷപെട്ടെന്നും ജതീന്ദര്‍ സിംഗ് പറയുന്നു. ‘പനാമ കാടുകള്‍ കടക്കാന്‍ എനിക്ക് മൂന്ന് ദിവസമെടുത്തു. ഒടുവില്‍ ഞാന്‍ യുഎസ് അതിര്‍ത്തി കടന്നപ്പോള്‍, അതിര്‍ത്തി പോലീസ് എന്നെ പിടികൂടി ഒരു തടങ്കല്‍പ്പാളയത്തില്‍ പാര്‍പ്പിച്ചു, അവിടെ എന്നെ പീഡിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.
യുഎസ് സൈനിക വിമാനത്തില്‍ തന്നെ ചങ്ങലകളില്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് ജതീന്ദര്‍ സിംഗ് അവകാശപ്പെട്ടു. ഞായറാഴ്ച രാത്രി എത്തിയ വിമാനത്തില്‍ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. 44 പേര്‍ ഹരിയാണ സ്വദേശികളും 33 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തില്‍ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്.