“കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎം തീവെട്ടി കൊള്ള നടത്തുന്നു, അന്വേഷണം വേണമെന്ന്” കെ.സുരേന്ദ്രന്
തിരുവനന്തപുരം: പിഎസ്സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയത് ഒതുക്കി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ആരോപിച്ചു. പിഎസ്സിയിൽ നിയമന തട്ടിപ്പുകൾ നടക്കുന്നു. 30 ഉം 50ഉം ലക്ഷം നൽകി നിയമനം നേടുന്നവർ നിയമനങ്ങളിൽ അട്ടിമറി നടത്തുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് പിരിവ് നചത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് തീവെട്ടി കൊള്ള നടക്കുന്നു.
കോംപ്രസ്റ്റ് തൊഴിലാളികൾക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതേ ആരോപണ വിധേയർ സ്ഥലം വൻ ഹോട്ടൽ ശ്വംഖലക്ക് നൽകാൻ നീക്കം നടത്തുകയാണ്. ബസ് സ്റ്റാൻഡ് നിർമ്മാണത്തിൽ നടന്നത് വലിയ അഴിമതിയാണ്. മുഖ്യമന്ത്രിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ ശരിയായ അന്വേഷണം നടത്തണം. സി പി എം നേതാക്കൾ ഒറ്റക്കും കൂട്ടായും കോടികൾ സമ്പാദിക്കുന്നു. പിബി അംഗങ്ങൾക്ക് ഉൾപ്പെടെ എല്ലാം അറിയാം. ബേബി പച്ചക്കുതിരയിൽ എഴുതുകയല്ല വേണ്ടത് നടപടിയെടുക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കാണ് ആരോപണം ഇപ്പോൾ വന്നിരിക്കുന്നത് .സമഗ്ര അന്വേഷണം വേണം. സിപിഎമ്മിനെ ഗൂഡ സംഘം കൈയിലൊതുക്കിയിരിക്കുകയാണ്. പാർട്ടി നേതാക്കൾ മാത്രം വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.