
‘ക്ലർക്ക് ലീവിൽ, ഓഫീസിൽ സംഭവിച്ചത് എന്താണെന്നറിയില്ല’; പ്ലസ് വൺ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രിൻസിപ്പൽ
തിരുവനന്തപുരം കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍. ഓഫീസില്‍ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലര്‍ക്കുമായി തര്‍ക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം ക്ലര്‍ക്ക് ലീവില്‍ ആണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഓഫീസില്‍ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ല. ക്ലര്‍ക്ക് ജെ സനലുമായി തര്‍ക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം അറിയിക്കാനാണ് താന്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലര്‍ക്കിനോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്‌സ്ആപ്പില്‍ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലര്‍ക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
സ്‌കൂളില്‍ പബ്ലിക് എക്‌സാമിന്റെ ഭാഗമായുള്ള മോഡല്‍ എക്‌സാം നടക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഏതു കുട്ടിയുടെ റെക്കോര്‍ഡ് ആണ് സീല്‍ ചെയാന്‍ പോയത് എന്നു ചോദിച്ചപ്പോള്‍ മറ്റൊരു കുട്ടിയുടെയാണെന്നാണ് പറഞ്ഞത്. ഇന്നലെ പ്രശ്‌നത്തിന് ശേഷം കുട്ടിയുടെ റെക്കോര്‍ഡ് സൈന്‍ ചെയ്ത് സീല്‍ ചെയ്തു. ഇന്ന് ക്ലര്‍ക്ക് ലീവ് ആണെന്ന് ഇന്നലെ രാത്രി വാട്‌സ്ആഫ്പില്‍ അറിയിച്ചു. സ്‌കൂളില്‍ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. ക്ലര്‍ക്കും കുട്ടിയും തമ്മില്‍ തര്‍ക്കം ഉണ്ടായതായി കുട്ടിയാണ് തന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളാണ് താന്‍ കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് അറിയിച്ചത്. ക്ലര്‍ക്കിനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ബെന്‍സണെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയായത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ക്ലര്‍ക്കുമായി ഉണ്ടായ തര്‍ക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ സീല്‍ വെക്കാന്‍ ക്ലര്‍ക്ക് സമ്മതിച്ചില്ലെന്നും ക്ലര്‍ക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇത് ശരിവച്ച് കാട്ടാക്കട എംഎല്‍എ ജി സ്റ്റീഫനും രംഗത്ത് വന്നു.
റെക്കോര്‍ഡ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വിദ്യാര്‍ത്ഥിയും സ്‌കൂളിലെ ക്ലര്‍ക്കും തമ്മില്‍ സംസാരം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ചത് കുട്ടിക്ക് വിഷമമായെന്ന് കരുതുന്നു. ആര്‍ടിഒ സ്ഥലത്തെത്തി. ആരോപണങ്ങള്‍ പൊലീസ് പരിശോധിക്കും. കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയടക്കം അധികൃതര്‍ പരിശോധിക്കും. ബെന്‍സണിന്റെ റെക്കോര്‍ഡ് സീല്‍ ചെയ്തു കൊടുത്തില്ലെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.