നാവായിക്കുളത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പെൺകുട്ടി പീഡനത്തിന് ഇരയായി, ആൺ സുഹൃത്ത് അറസ്റ്റിൽ

നാവായിക്കുളത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പെൺകുട്ടി പീഡനത്തിന് ഇരയായി, ആൺ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച ശേഷമാണ് നടപടി. അതേസമയം പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കല്ലമ്പലം പൊലീസ് ആണ് വിദ്യാർത്ഥിനിയുടെ ആൺസുഹൃത്ത് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇന്നലെയാണ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെ തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )