‘അവസാനം വരെ പോരാടും’; തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന

‘അവസാനം വരെ പോരാടും’; തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന

പകരച്ചുങ്ക പ്രഖ്യാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തില്‍ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രം?ഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്‌മെയില്‍ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്‌ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദല്‍ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു.

ചൈന അമേരിക്കയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 34 ശതമാനം തീരുവ പ്രഖ്യാപിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി.48 മണിക്കൂറിനകം തീരുമാനം പിന്‍വലിക്കണമെന്നാണ് മുന്നറിയിപ്പ്. ചൈന തീരുവ പിന്‍വലിച്ചില്ലെങ്കില്‍ , 50 ശതമാനം തീരുവ കൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. തകര്‍ച്ചയ്ക്ക് പിന്നാലെ ഏഷ്യന്‍ വിപണികളില്‍ നേരി ഉണര്‍വ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1200 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 370 പോയിന്റ് ഉണര്‍ന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ പ്രഖ്യാപത്തിന് പിന്നാലെ ആഗോള ഓഹരി വിപണി തകര്‍ന്നടിഞ്ഞിരുന്നു. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യവും പണപെരുപ്പവും ഉണ്ടാകുമെന്ന ഭീതിയും വിപണികളെ സ്വാധീനിച്ചു. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഓഹരി വിപണി നേരിടുന്നത്. ബ്രിട്ടന്‍ ഓഹരി സൂചികയില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവുണ്ടായി. ഫ്രാങ്കഫര്‍ട്ട് , ഹോങ്കോംഗ് ഓഹരിസൂചികയിലും നഷ്ടമുണ്ടായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )