തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാടെത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേല്‍പ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. വൈകിട്ട് 5 ന് മാത്തൂര്‍, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. നാളെ കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികള്‍.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്. മുഖ്യമന്ത്രിയെത്തുന്നതോടെ യുഡിഎഫ്, എന്‍.ഡി.എ മുന്നണികള്‍ക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എല്‍ഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )