സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു. നുണ പരിശോധനയ്ക്ക് തയ്യാറെന്ന് സ്വാതി മലിവാൾ

സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു. നുണ പരിശോധനയ്ക്ക് തയ്യാറെന്ന് സ്വാതി മലിവാൾ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ മർദിച്ചുവെന്ന കേസിൽ ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സ്വാതി മലിവാൾ എംപി. അരവിന്ദ് കെജ്‌രിവാൾ വസതിയിൽ ഉള്ളപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മർദനമേറ്റ് നിലവിളിച്ചപ്പോൾ പോലും ആരും രക്ഷിക്കാനെത്തിയില്ല. മർദനം ആരുടെയെങ്കിലും നിർദേശ പ്രകാരം ആണോ എന്ന് അന്വേഷിക്കണം.

കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്നും സ്വാതി മലിവാൾ പറഞ്ഞു.കേസിൽ ഇരയായ താൻ നിരന്തരം അപമാനിക്കപ്പെടുകയാണ്. രാജ്യസഭാ അംഗത്വം രാജിവെക്കില്ലെന്നും സ്വാതി മലിവാൾ കൂട്ടിച്ചേർത്തു. കേസിൽ കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )