പ്രചാരണസമയം ലംഘിച്ച കെ.അണ്ണാമലൈയ്‌ക്കെതിരെ കേസ്

പ്രചാരണസമയം ലംഘിച്ച കെ.അണ്ണാമലൈയ്‌ക്കെതിരെ കേസ്

കോയമ്പത്തൂര്‍:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാര്‍ത്ഥിയുമായ കെ.അണ്ണാമലൈയ്‌ക്കെതിരെ പോലീസ് കേസെടുത്തു. രാത്രി പത്തിനു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് പോലീസ് കേസെടുത്തത്.

ആവാരം പാളയത്ത് നടന്ന പ്രചാരണം നീണ്ടതോടെ ബിജെപി പ്രവര്‍ത്തകരും ഇന്ത്യാ മുന്നണി നേതാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇന്ത്യാ മുന്നണി പ്രവര്‍ത്തകര്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് അണ്ണാമലൈയ്‌ക്കെതിരെ ഇന്ത്യാ മുന്നണി നേതാക്കള്‍ കേസുകൊടുത്തത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )