സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി; സഹമന്ത്രിസ്ഥാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി; സഹമന്ത്രിസ്ഥാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തുന്നത്. സഹമന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ബിജെപിക്ക് എംപിമാരില്ല. കേരളത്തില്‍ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. അതിനാല്‍ പ്രധാന വകുപ്പ് ലഭിക്കുമെന്ന സൂചനകളുണ്ട്. ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )