‘സീറ്റിൽ അനുവാദം ചോദിച്ച് അടുത്തിരുന്നു’; KSRTC ബസിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടി ബാങ്ക് ഉദ്യോഗസ്ഥൻ

‘സീറ്റിൽ അനുവാദം ചോദിച്ച് അടുത്തിരുന്നു’; KSRTC ബസിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടി ബാങ്ക് ഉദ്യോഗസ്ഥൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ബാങ്ക് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. പരപ്പനങ്ങാടി HDFC ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസിലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷമാണ് അഷറഫ് യുവതിയോട് അതിക്രമം കാട്ടിയത്. സംഭവത്തിൽ ബസ് ജീവനക്കാരും യാത്രക്കാരും യുവതിയും കല്ലടിക്കോട് സ്റ്റേഷനിൽ ബസ് നിർത്തി പരാതി നൽകി. പ്രതിയെ പൊലിസിന് കൈമാറി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )