മുണ്ടക്കൈ ഉരുൾപൊട്ടൽ: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങൾ, അയൽ സംസ്ഥാന സേനാംഗങ്ങളും ദൗത്യത്തിൽ സജീവം

മുണ്ടക്കൈ ഉരുൾപൊട്ടൽ: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങൾ, അയൽ സംസ്ഥാന സേനാംഗങ്ങളും ദൗത്യത്തിൽ സജീവം

വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്ത രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേർ. കൂടാതെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. എൻഡിആർഎഫ്, സിആർപിഎഫ്, കര വ്യോമ നാവിക സേനകൾ, കോസ്റ്റ് ഗാർഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ഉൾപ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

എൻഡിആർഎഫിലെ 90 പേരും നാവിക സേനയിലെ 68 പേരും ഫയർഫോഴ്സിലെ 360 പേരും കരസേനയിലെ 120 പേരും ഡിഫൻസ് സെക്യൂരിറ്റിയസിലെ 180 പേരും കോസ്റ്റ് ഗാർഡിലെ 11 പേരും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയർഫോഴ്‌സ്, എസ്ഡിആർഎഫ് സേനയിൽ നിന്നും 60 പേരടങ്ങുന്ന ടീമും ഇടുക്കി എച്ച്എടി യിൽ നിന്നും 14 പേരും നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

ടെറിറ്റോറിയൽ ആർമി വിഭാഗം, മിലിട്ടറി എൻജിനീയറിങ് വിഭാഗം, ഡോഗ് സ്‌ക്വാഡിന്റെ സേവനവും രക്ഷാപ്രവർത്തനങ്ങൾക്ക് ഉണ്ട്. കേരള – കർണാടക സബ് ഏരിയ ജനറൽ ഓഫീസർ ആയ കമാൻഡിങ് മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )