
ഡോക്ടർ എഴുതിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്ന് അമിത ഡോസുള്ള മറ്റൊന്ന് നൽകി; കണ്ണൂരിൽ 8 മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കണ്ണൂരില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നല്‍കിയെന്നാണ് പരാതി.
പഴയങ്ങാടി സ്വദേശി സമീറിന്റെ ആണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാര്‍ച്ച് 8 നാണ് പനിയെ തുടര്‍ന്ന് കുഞ്ഞ് ചികിത്സ തേടിയത്. പഴയങ്ങാടി ഖദീജ മെഡിക്കല്‍സിനെതിരെയാണ് പൊലീസ് കേസെടുത്തത്.
CATEGORIES Kerala