സിംഗപ്പൂരിലെ സ്കൂളില്‍ തീപിടുത്തം; ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ മകന് പൊള്ളലേറ്റു

സിംഗപ്പൂരിലെ സ്കൂളില്‍ തീപിടുത്തം; ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ മകന് പൊള്ളലേറ്റു

ബെംഗളൂരു: ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്‌കൂളില്‍ ഉണ്ടായ തീപിടിത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. 7 വയസ്സായ മാര്‍ക്ക് അമ്മ അന്ന ലേഴ്‌നേവക്ക് ഒപ്പം സിംഗപ്പൂരിലാണ് ഉള്ളത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം. നിലവില്‍ ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി പവന്‍ കല്യാണ്‍ ഉടന്‍ സിംഗപ്പൂര്‍ക്ക് തിരിക്കും.

വലിയ ദുരന്തത്തില്‍ നിന്നാണ് പവന്‍ കല്യാണിന്റെ മകന്‍ രക്ഷപ്പെട്ടത്. ടുമാറ്റോ കുക്കിംഗ് സ്‌കൂള്‍ എന്ന വെക്കേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി. സിംഗപ്പൂരിലെ 278, വാലി റോഡ് എന്ന വിലാസത്തില്‍ ഉള്ള ഷോപ്പ് ഹൗസിലാണ് തീപിടിത്തം ഉണ്ടായത്. സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സിന്റെ വാര്‍ത്താക്കുറിപ്പ് പ്രകാരം 19 പേര്‍ തീപിടിത്തത്തില്‍ പരിക്കേറ്റു എന്നാണ് വിവരം. ഇതില്‍ 15 പേര്‍ കുട്ടികളാണ്. നാല് മുതിര്‍ന്നവര്‍ക്കും അപകടത്തില്‍ പൊള്ളലേറ്റു. രാവിലെ സിംഗപ്പൂര്‍ സമയം ഒന്‍പതേ മുക്കാലോടെ ആണ് ദുരന്തം ഉണ്ടായത്. 80 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെ നിര്‍മാണത്തൊഴിലാളികളും നാട്ടുകാരുമാണ് ആദ്യം ഓടി എത്തിയത്.

പവന്‍ കല്യാണിന്റെ മകന്‍ മാര്‍ക്കിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. കുട്ടിയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ കറുത്ത പുക കയറിയത് കാരണം ബോധരഹിതന്‍ ആയിരുന്നു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ എന്ന് ജനസേന പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )