താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്
തിരുവനന്തപുരം: ആരോപണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും നടന്‍ ഇന്ദ്രന്‍സ്. താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല. തനിക്ക് കൂടുതലൊന്നും അറിയില്ല. സംസാരിച്ചില്ലെങ്കില്‍ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും വ്യക്തമാക്കി. ആരോപണങ്ങളില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണല്ലോ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രൻസ് പ്രതികരിച്ചു. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ എന്ന് പറഞ്ഞ ഇന്ദ്രന്‍സ് തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും പറഞ്ഞു. സാക്ഷരത മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാന്‍ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.
CATEGORIES Entertainment