
കോഴിക്കോട് നിയമ വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ആണ് സുഹൃത്ത് പിടിയിൽ
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്ത് പോലീസ് പിടിയില്‍. തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസിന്റെ മരണത്തിലാണ് ആണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.
വയനാട് വൈത്തിരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഫെബ്രുവരി 24നാണ് വിദ്യാര്‍ത്ഥിയെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൗസ ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായെന്നും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)