രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവ്: പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗെന്ന് വയനാട് എം പി പ്രിയങ്കാ ഗാന്ധി. എതിരാളികളിൽ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളിൽ നിന്ന് വ്യതിചലിച്ചില്ലെന്ന് പ്രിയങ്കാ ഗാന്ധി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹം. രാജ്യത്തെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി തന്നെ നിൽക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു. അതേസമയം, ഡോ. മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
CATEGORIES India