ഇനി രണ്ട് ദിവസം സൈലന്റ് മോഡ്. അന്‍വറിന് തൊണ്ടവേദന; രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി

ഇനി രണ്ട് ദിവസം സൈലന്റ് മോഡ്. അന്‍വറിന് തൊണ്ടവേദന; രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് പിവി അന്‍വര്‍ അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ ഇന്ന് അന്‍വര്‍ സംസാരിച്ചിരുന്നു. ഹിന്ദുത്വയെ ശക്തമായി നേരിട്ടത് സിപിഐഎം ആണെന്ന് അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്. അതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഏക സിവില്‍ കോഡ്, പൌരത്വഭേദഗതി എന്നിവയിലെ ഇടത് നിലപാട് ആത്മാര്‍ത്ഥപരമായിരുന്നുവെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ എല്ലാം മാറി മറിയുന്നത് ഒന്നൊന്നര വര്‍ഷത്തിനുള്ളിലാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

ഇന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായാണ് പി വി അന്‍വര്‍ രം?ഗത്ത് എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രി ആര്‍ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേര്‍ന്ന് ഒരു സമൂഹത്തെയാകെ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും അന്‍വര്‍ . ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം എടുത്തുപറഞ്ഞാണ് അന്‍വര്‍ പ്രതികരിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത് കേരളത്തിലെ പത്രങ്ങളോട് പറയാത്തത്? ദ ഹിന്ദുവില്‍ പറഞ്ഞാല്‍ അത് എത്തുക ഡല്‍ഹിയിലാണ്. രക്ഷകന്‍ വീടിനകത്ത് പൊട്ടക്കിണര്‍ കുഴിച്ചു വെച്ചിട്ടുണ്ടെങ്കില്‍ ആരും വീണുപോകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കേരളത്തിലെത്തുന്നതെന്ന് ദ ?ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

പി വി അന്‍വറാണ് കള്ളക്കടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും നാടാകെ നടന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ അവര്‍ വിജയിക്കാന്‍ പോകുന്നില്ല. വിഷയം ഏറ്റെടുക്കുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. ഇപ്പോള്‍ നടക്കുന്ന പൊലീസിങ്ങുമായി ബന്ധപ്പെട്ട് കേരള ജനത സര്‍ക്കാരിനെയും സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും വെറുക്കുകയാണ്. പൊലീസിന്റെ ഇല്ലീഗല്‍, ഇമ്മോറല്‍, മനുഷ്യത്വരഹിതമായ പെരുമാറ്റം ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള എല്ലാ അടുപ്പവും ഇല്ലാതാക്കി. റിദാന്‍ ബാസില്‍ കേസില്‍ നടന്നതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. പക്ഷേ കേസ് തേച്ചുമാച്ച് കളയാന്‍ ശ്രമിച്ച ഒളവണ്ണ പൊലീസിന് തന്നെ അന്വേഷണം കൈമാറുകയാണ് ഉണ്ടായതെന്നും പി വി അന്‍വര്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )